മോഡി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി

രാജ്യത്ത് അടുത്തിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭരണ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. മോഡി നിര്‍മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുന്നുവെന്ന് ട്വീറ്റിലൂടെയാണ് രാഹുല്‍ വിമര്‍ശനം നടത്തിയത്. മൊത്തം ആഭ്യന്തര ഉല്‍പാദനം 23.9 ശതമാനമായി ചരിത്ര ഏറ്റവും വലിയ താഴ്ചയിലെത്തി. തൊഴിലില്ലായ്മ തോത് 45 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതലാണ്. 12 കോടി പേര്‍ തൊഴില്‍ രഹിതരാണ്. ചരക്കുസേവന നികുതി (ജി.എസ്.ടി) കുടിശിക സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം ആഗോള തലത്തില്‍ ഉയര്‍ന്നതാണ്. നമ്മുടെ അതിര്‍ത്തികളില്‍ പുറത്തു നിന്നുള്ള കടന്നുകയറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തില്‍ വന്‍ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























