രാജ്യത്ത് മെട്രാ ട്രെയിന്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍; കണ്ടെയ്ന്‍മെന്റ് സോണിലുളള എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചിടണമെന്ന് നിർദ്ദേശം

കൊവിഡ് മൂലം രാജ്യത്ത് നിർത്തലാക്കിയിരുന്ന മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം ഏഴ് മുതല്‍ പുനരാരംഭിക്കും. നാലാം ഘട്ട അണ്‍ ലോക്കിംഗിന്റെ ഭാഗമായാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് മെട്രോ സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായുളള പ്രത്യേക നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണിലുളള എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചിടണമെന്നും നിര്‍ദേശമുണ്ട്.
മെട്രാ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ കൃത്യമായി സാമൂഹിക അകലം പാലിച്ചിരിക്കണം. ഇതിനായി സ്റ്റേഷനുളളില്‍ തന്നെ പ്രത്യേകം സ്ഥാനങ്ങള്‍ അടയാളപ്പെടുത്തണം. യാത്രക്കാര്‍ മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കാതെ വരുന്നവര്‍ക്ക് പണം നല്‍കി മാസ്കുകള്‍ വാങ്ങാനുളള സൗകര്യം ഏര്‍പ്പെടുത്തണം. താപ പരിശോധന നടത്തി മാത്രമെ യാത്രക്കാരെ സ്റ്റേഷനുളളില്‍ പ്രവേശിപ്പിക്കാവു എന്നിവയാണ് നിര്‍ദേശങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുളള കൊവിഡ് കെയര്‍ സെന്റെറിലേക്ക് മാറ്റണമെന്നും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നും നടപടി ക്രമങ്ങളില്‍ പറയുന്നു . സ്റ്റേഷനുകളില്‍ സാനിറ്റെെസറുകള്‍ നല്‍കണം.
മഹാരാഷ്‌ട്രയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























