പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു... ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം, മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സിയിലൂടെ സംഭാവന ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു എന്ന് പറഞ്ഞുള്ള ട്വീറ്റാണ് ഹാക്കര്‍മാര്‍ മോദിയുടെ അക്കൗണ്ടില്‍ നിന്ന് ചെയ്തത്. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇത്.
"
https://www.facebook.com/Malayalivartha


























