അല്ലപിന്നെ തീക്കട്ടയോടാ കളി... രാജ്യത്തെ നടുക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ വന്നതോടെ ജാഗ്രതയോടെ ഇടപെട്ട് ഐടി വിഭാഗം

കളിച്ച് കളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കളിച്ചാല്‍ എങ്ങനെയിരിക്കും. അതീവ സുരക്ഷയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ കൈ വച്ചിരിക്കുകയാണ് ഹാക്കര്‍മാര്‍. എന്നാല്‍ അവരുടെ ഉദ്ദേശം നടക്കും മുമ്പ് അവരെ പൂട്ടുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ പേരില്‍ ബിറ്റ്‌കോയിന്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ മോദിയുടെ ട്വിറ്റര്‍ പേജില്‍ വരികയും ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയുമായിരുന്നു.
കോവിഡ് 19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റില്‍ പറയുന്നത്.
മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈഡ് ആണ്. മാത്രമല്ല 25 ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്.
സംഭവത്തില്‍ ടിറ്റര്‍ അന്വേഷണം ആരംഭിച്ചു. മറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ട്വിറ്റര്‍ വക്താവ് പറയുന്നത്. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചതായും ട്വിറ്റര്‍ അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാക്കര്‍മാരെ എത്രയും വേഗം പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ചൈനയുടെ 118 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ നടന്ന ഈ സൈബര്‍ ആക്രമണത്തെ ആ നിലയിലും ഇന്ത്യ നോക്കി കാണുന്നു. ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ദേശസുരക്ഷയ്ക്കും ഹാനികരമായ 118 ആപ്ലിക്കേഷനുകള്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗെയിമിങ് ആപ്പായ പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചിരിക്കുന്നത്. ഇന്തോചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. പബ്ജി മൊബൈല്‍ നോര്‍ഡിക് മാപ് ലിവിക്, പബ്ജി മൊബൈല്‍ ലൈറ്റ്, വീ ചാറ്റ് വര്‍ക്, വീ ചാറ്റ് റീഡിങ്ങ് തുടങ്ങിയ ആപ്പുകള്‍ നിരോധിത ലിസ്റ്റിലുണ്ട്. മുന്‍പ് നിരോധിക്കപ്പെട്ട ടിക് ടോക് ആപ്പിന് വിപിഎന്‍ നല്‍കിയിരുന്ന രണ്ട് ആപ്ലിക്കേഷനുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ടിക് ടോക്കിന് പുറമെ ഷെയര്‍ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉള്‍പ്പടെ 59 ആപ്ലിക്കേഷന്‍സാണ് നിരോധിച്ചത്.
ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങള്‍ വലിയ ആശങ്കയാണെന്നും ഇതില്‍ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു. ചൈന അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.
ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതാണ് ആപ്പുകള്‍ നിരോധിക്കാന്‍ കാരണം. ചൈനയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുന്നതാണ് ഈ ആപ്പുകളുടെ നിരോധനം. ഇതിന് പിന്നാലെയാണ് മോദിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തത്. അതിനാല്‍ തന്നെ ആ നിലയ്ക്കും അന്വേഷണം നീളുന്നുണ്ട്.
https://www.facebook.com/Malayalivartha


























