ബൈക്കിൽ എത്തിയ യുവാക്കൾ ഫോൺ തട്ടിപ്പറിച്ചു; ഒരു നിമിഷം പകച്ച് പെൺകുട്ടി; പിന്നെ സംഭവിച്ചത്!കണ്ണിൽ കൂടെ പൊന്നീച്ച പാറി കള്ളന്മാർ; പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം

സ്ത്രീശാക്തീകരണവും സ്ത്രീകളുടെ കരുത്തും ആഗ്രഹിക്കുന്നവർ ഈ വാർത്ത അറിയാതെ പോകരുത്. മോഷണശ്രമം ആയി എത്തിയ യുവാവിനെ പഞ്ഞിക്കിട്ട ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഫോൺ പിടിച്ചുപറിച്ചയാളെ ധീരമായി കീഴ്പ്പെടുത്തി പെൺകുട്ടി ധൈര്യത്തിന്റെ കാര്യത്തിൽ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് ഒരു പെൺകുട്ടി. ഫോൺ മോഷ്ടിക്കാനെത്തിയവരെ കീഴ്പ്പെടുത്തി താരമായിരിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കുസും കുമാരി എന്ന പതിനഞ്ചുകാരിയാണ്.
മൂർച്ചയുളള ആയുധങ്ങളാൽ ഭീഷണിപ്പെടുത്തി ഫോൺ പടിച്ചുപറിച്ചയാൾക്കു മുന്നിൽ അതിസാഹസികമായി പ്രതിരോധിച്ച് തന്റെ ഫോൺ പിടിച്ചെടുക്കുകയാണ് കുസും കുമാരി. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ ജലന്ധറിൽ വച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ കുസുംകുമാരിയെ ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ചത്. നിമിഷങ്ങളോളം പെൺകുട്ടി യുവാവുമായി മൽപ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വൈകാതെ സമീപത്തേക്ക് ചിലർ ഓടിയെത്തുകയും അക്രമിയെ പിടിച്ചുവെക്കുന്നതും വീഡിയോയിൽ കാണാം. താഴെവീണുപോയ ഫോൺ പെൺകുട്ടി എടുത്തു തിരികെ വരുന്നതും വീഡിയോയിലുണ്ട്.സംഭവത്തെക്കുറിച്ച് പറയുമ്പോൾ കുസുമിന്റെ വാക്കുകളിലും ധീരത നിറയുന്നു. ഫോൺ തട്ടിയെടുത്തെന്ന് മനസ്സിലാക്കിയ ഉടൻ ബൈക്കിനു പിന്നാലെ ഓടുകയും യുവാവിന്റെ ടിഷർട്ടിൽ പിടിവിടാതെ നിർത്തുകയുമായിരുന്നെന്ന് കുസും പറയുന്നു. വിടില്ലെന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാൻ തുടങ്ങി. പക്ഷേ പിടിവിടാതെ ബൈക്കിൽ നിന്ന് അയാളെ കുസും വലിച്ചിഴച്ചു. നിമിഷങ്ങൾക്കം വഴിയാത്രക്കാരിലൊരാൾ കുസുമിന്റെ സഹായത്തിന് എത്തുകയും ചെയ്തു.
സംഭവത്തേതുടർന്ന് പരിക്കേറ്റ കുസുമിനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ പോലീസിന് കൈമാറുകയും ചെയ്തു. നിരവധി പേരാണ് പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.ഈ ധൈര്യത്തിന് അർഹിച്ച അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വാക്കുകളേക്കാൾ പത്നിമടങ്ങ് കാഠിന്യമുള്ള പ്രവൃത്തി എന്നും ഇത്തരത്തിലുള്ള പെൺകുട്ടികളാണ് ഭാവിയുടെ പ്രതീക്ഷ എന്നുമൊക്കെ പോകുന്നു കമന്റുകൾ. ഏതായാലും ഇത്തരത്തിൽ ധൈര്യമുള്ള പെൺകുട്ടികൾ നമ്മുടെ നാടിന് ആവശ്യമാണ് ആണ്. മാത്രമല്ല പല സ്ത്രീകള്ക്കും മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമാണ് ഇപ്പോൾ ഈ പെൺകുട്ടിയുടെ പ്രവർത്തി. മൊബൈൽ ഫോൺ മോഷ്ടിച്ച കടന്നുകളഞ്ഞ യുവാക്കളെ പിന്നാലെ ചെന്ന് പിടികൂടിയതാ യിരുന്നു പെൺകുട്ടി എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏതായാലും രാജ്യംമുഴുവൻ ഈ പെൺകുട്ടിയെ അഭിനന്ദിക്കുകയാണ്.
https://www.facebook.com/Malayalivartha


























