പബ്ജി നിരോധിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരെ ഞെട്ടിച്ച് യുവാക്കൾ; ഇതിനോടകം ആഗോള തലത്തിൽ അത് ട്രെന്‍ഡിങ്ങായി

പബ്ജി നിരോധിച്ചപ്പോൾ കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതിന് അപ്പുറമുള്ള കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്..ട്രെന്‍ഡിങ്ങായി ഇന്ത്യയിലെ പബ്ജി നിരോധനം; മാത്രമല്ല ട്രോളുകളും പിന്നാലെയുണ്ട്. ലഡാക്കിലെ പുതിയ ചൈനയുടെ പ്രകോപനങ്ങളുടെ ഇന്ത്യ നിർണായകമായ തീരുമാനം കൈക്കൊള്ളുക ആയിരുന്നു. പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ വിലക്ക് ആഗോള തലത്തിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. പബ്ജിക്ക് നിരോധനം പ്രഖ്യാപിച്ചത് മുതൽ ലക്ഷണക്കണക്കിന് ആളുകൾ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തുവരുന്നുണ്ട്734 ദശലക്ഷം ഡൗൺലോഡുകളുള്ള പബ്ജി ലോകത്തിലെ മികച്ച സ്മാർട്ട്ഫോൺ ഗെയിമുകളിലൊന്നാണ്.
ജൂണിൽ ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകടക്കമുള്ള 59 ഓളം ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പബ്ജിയടക്കമുള്ള 118 ആപ്പുകളും കൂടി നിരോധിച്ചിരിക്കുന്നത്. പബ്ജി നിരോധിച്ചതിന് പിന്നാലെ ട്വിറ്ററിൽ ഇതിന്റെ പ്രതികരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. ട്രോൾ പ്രതികരണങ്ങളുമായിട്ടാണ് മലയാളികൾ പബ്ജി നിരോധനത്തെ നേരിട്ടത്.
https://www.facebook.com/Malayalivartha


























