ബി.ജെ.പി എം.എല്‍.എയെ ബാന്‍ ചെയ്ത് ഫേസ്ബുക്കിന്റെ നടപടി; ഇന്‍സ്റ്റാഗ്രാമിലും വിലക്കേര്‍പ്പെടുത്തി; അക്രമവും വെറുപ്പും പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്ക് വക്താവ്

ബി.ജെ.പി എം.എല്‍.എയെ ബാന്‍ ചെയ്ത് ഫേസ്ബുക്കിന്റെ നടപടി. വിദ്വേഷ പ്രസംഗം നടത്തി എന്ന കാരണത്താലാണ് ടി. രാജാ സിംഗിനെ വിലക്കിയത് . ഫേസ്ബുക്കിനു പുറമേ ഇന്‍സ്റ്റാഗ്രാമിലും വിലക്കേര്‍പ്പെടുത്തി . ഫേസ്ബുക്കിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു . അക്രമവും വെറുപ്പും പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്ക് വക്താവ് ഇമെയില്‍ പ്രസ്താവനയില്‍ പറയുകയും ചെയ്തു. 300 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയെ ഏറ്റവും വലിയ വിപണികളിലൊന്നായി കണക്കാക്കുന്ന ഫേസ്ബുക്ക് -അതിന്റെ ഉള്ളടക്ക നയങ്ങള്‍ ഇന്ത്യയിലെ ഭരണകക്ഷിയെ അനുകൂലിക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ (ഡബ്ല്യുഎസ്ജെ) റിപ്പോര്‍ട്ട് ചെയ്തു . ഇതിന് പിന്നാലെ ഏതാനും ദിവസങ്ങളായി സമ്മര്‍ദ്ദത്തിലാണ്.
ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങിന്റെ വിദ്വേഷ പ്രസംഗം അടങ്ങിയ പോസ്റ്റുകള്‍ ഫേസ്ബുക്ക് അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു . , ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും സോഷ്യല്‍ മീഡിയ ഭീമന്റെ പക്ഷപാതത്തെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി വരികയാണ്. എന്നാല്‍ ടി.രാജ തനിക്ക് ഔദ്യോഗികമായ ഫേസ്ബുക് എകൗണ്ടില്ലെന്നും തന്റെ പേരില്‍ ഒട്ടനവധി പേജുകള്‍ ഉപയോഗിക്കുന്നത് തനിക്കറിയാമെന്നും ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു . അതിലെ പോസ്റ്റിനൊന്നും താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























