രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനം ;മോദി സര്‍ക്കാരിനെതിരെ വീണ്ടും ആരോപണമുയർത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിനെതിരെ വീണ്ടും ആരോപണമുയർത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനം . നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെയാണ് നോട്ടുനിരോധനത്തിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് രാഹുൽ ചൂണ്ടികാണിക്കുന്നത് . മോദിയുടെ 'കാഷ് ഫ്രീ ഇന്ത്യ' രാജ്യത്തെ ഏറ്റവും സമ്ബന്നരായ ശതകോടീശ്വരന്മാര്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂ. 2016 നവംബര്‍ 8ന് മോദി എറിഞ്ഞ ആ പകിട 2020 ആഗസ്റ്റ് 31ന് വലിയ ദുരന്തമാണ് സൃഷ്ടിച്ചിട്ടുള്ളത്. കള്ളപ്പണം ഒഴിവാക്കാന്‍ നോട്ടുനിരോധനത്തിനായില്ല.
സാധാരണക്കാരന്‍റെ കീശയില്‍ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം അടക്കാന്‍ ഉപയോഗിച്ചു. ഇത് മാത്രമാണ് നോട്ടുനിരോധനംകൊണ്ടു നടന്നതെന്നും രാഹുല്‍ ആരോപിച്ചു. മോദിയുടെ 'ക്യാഷ് ഫ്രീ ഇന്ത്യ' യഥാര്‍ത്ഥത്തില്‍ തൊഴിലാളികളേയും കര്‍ഷകരേയും ചെറുകിട വ്യവസായികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയാണെന്നും രാഹുല്‍ വ്യക്തമാക്കി .രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























