Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ചൈനീസ് പുലി കുട്ടികൾ ഇന്ത്യൻ പട്ടാളത്തിന് മുന്നിൽ വെറും ആട്ടിൻ കുട്ടികൾ; ലഡാക്കിലെ ദുഷ്കരമായ മല നിരകളിൽ ഇന്ത്യൻ പട്ടാളം ചൈനക്ക് നരകം! എന്നാൽ ചൈനയെ വിഷമിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും മറ്റൊന്ന്, എന്തിനും തയ്യാറായി ചൈനക്കെതിരെ ഇന്ത്യ അഴിച്ചു വിട്ട സേന

03 SEPTEMBER 2020 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ലഡാക്കിലെ ദുഷ്കരമായ മല നിരകളിൽ ഇന്ത്യൻ പട്ടാളം ചൈനക്ക് നരകം തന്നെയാണ് സമ്മാനിക്കുന്നത് . വീമ്പിളിക്കിയ ചൈനീസ് പുലി കുട്ടികൾ ഇന്ത്യൻ പട്ടാളത്തിന് മുന്നിൽ വെറും ആട്ടിൻ കുട്ടികൾ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു .ഇനിയും എത്ര തവണ വേണമെങ്കിലും അത് തെളിയിക്കാനും അവർ ഒരുക്കമാണ് .പക്ഷെ ചൈനയെ ശരിക്കും വിഷമിപ്പിക്കുന്നതും , ഭയപ്പെടുത്തുന്നതും ഇതൊന്നും അല്ല . ചൈനക്കെതിരെ ഇന്ത്യ അഴിച്ചു വിട്ട സേനയെ ആണ് ചൈന ഭയക്കുന്നത് .കാരണം അവർക്കു ചൈനയോട് തീർക്കാനുള്ളത് വേറെ തന്നെയൊരു കണക്കാണ് . അധിനിവേശ ചൈനയുടെ ഒരു ചതിയുടെ കണക്കു.

1949 ൽ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ തങ്ങളുടെ മാതൃഭൂമിയിൽ നിന്നും തങ്ങളെ അടിച്ചോടിച്ച ,സാധുക്കളായ ആയിരക്കണക്കിന് ബുദ്ധ സന്യാസിമാരെ കൊന്നു തള്ളിയ, ദലൈ ലാമയെ ഇപ്പോഴും വധിക്കാൻ നടക്കുന്ന അധിനിവേശ ചൈനയോടുള്ള കണക്കു. അതെ ഇത്രയും നാൾ നമ്മൾ കുപ്പിയിലൊളിപ്പിച്ചു വച്ച ഭൂതത്തെ നാം തുറന്നു വിട്ടു കഴിഞ്ഞു. ടിബറ്റ് എന്ന ഭൂതത്തെ .

പതിനായിരത്തോളം അമാനുഷികർ ആയ സൈനികർ . അതെ അതാണ് ടിബറ്റൻ ഗറില്ലാ പടയാളികൾ ആയ വികാസ് ബറ്റാലിയൻ , അഥവാ എസ്റ്റാബ്ലിഷ്‌മെന്റ് -22 .അല്ലെങ്കിൽ സ്പെഷ്യൽ ഫ്രണ്ടിയർ ഫോഴ്സ് .ഇന്ത്യയുടെ രഹസ്യ ആയുധം .അവരുടെ ആത്മീയ ആചാര്യനായ ദലൈ ലാമയോട് അങ്ങേയറ്റം വിശ്വസ്തതയും കൂറും പുലർത്തുന്നവർ ആണിവർ .കഴിഞ്ഞ 58 വർഷങ്ങൾ ആയി തങ്ങളുടെ ബുദ്ധിസ്റ് മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യാൻ കാത്തു നിൽക്കുന്നവർ ആണിവർ .അന്യായമായി ചൈന കൈവശം വച്ചിരിക്കുന്ന തങ്ങളുടെ മാതൃ രജ്യം തിരിച്ചെടുക്കുവാൻ വേണ്ടി .

എത്രയോ കാലം ചൈനയെ പിണക്കേണ്ട എന്ന് വച്ച് രഹസ്യമാക്കി വച്ചിരുന്ന ഇവരെ പൊതു ധാരയിലേക്ക് കൊണ്ട് വന്നത് 2016 ൽ ആണ് .അപ്പോഴാണ് അതിർത്തി സുരക്ഷയ്ക്കും ചൈനയെ നേരിടുന്നതിനും വേണ്ടി ഇവരെ ഇന്ത്യ പുനരുജ്ജീവിപ്പിച്ചത്. അതോടു കൂടി ഒരു രഹസ്യ സേന എന്ന നിലപാട് മാറ്റി വികാസ് ബറ്റാലിയൻ കൂടുതൽ പരസ്യമാവുകയും ചെയ്തു .ഈ സമയത്തു ചൈന സൗമ്യമായ ഭീഷണിയുമായി മുന്നോട്ടു വന്നിരുന്നു .ഇന്ത്യ ചെയ്യുന്ന പ്രവൃത്തികളിൽ ഇന്ത്യ അങ്ങേയറ്റം ശ്രദ്ധിക്കണം , അത് ചൈനയെ ഒരു പക്ഷെ ദേഷ്യപെടുത്തിയേക്കാം എന്നൊക്കെയാണ് അവർ പറഞ്ഞത് .ഇന്ത്യ ചൈനയുടെ പ്രതികരണത്തിന് പുല്ലു വിലയാണ് നൽകിയത് .

വെറും പതിനായിരത്തോളം വരുന്ന ഇന്ത്യയുടെ സ്പെഷ്യൽ ഫ്രന്റിയർ ഫോഴ്‌സിനേക്കാൾ കൂടുതൽ ചൈനയുടെ രാഷ്ട്രീയ സൈനിക നേതൃത്വം ഒരു പക്ഷെ ഭയപ്പെടുന്നുണ്ടാവുക , ഈ സേന തിരിച്ചു വരുന്നതിലൂടെ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ടിബറ്റിന്റെ സ്വാതന്ത്ര സ്വപ്നങ്ങളെയാണ് .

29 ആം തിയതി രാത്രിയിൽ നടന്ന സംഘർഷത്തിൽ ചൈനയെ തകർത്തത് ടിബറ്റിലെ ഈ മുൻ അഭയാർഥികളുടെ പുതു തലമുറയാണ് .58 വർഷമായി കെടാതെ കത്ത് വച്ച കനലാണ് വീണ്ടും എരിയാൻ തുടങ്ങുന്നത് .ചൈനയെ തുരത്തിയോടിച്ചതിനു നേതൃത്വം നൽകിയതിലൂടെ ചരിത്രത്തിന്റെ ഒരു കാവ്യാ നീതിക്കാണ് ഒരു പക്ഷെ ഇവിടെ തുടക്കമായിരിക്കുന്നത് .

ചരിത്രം ചൈനയെ ഓര്മിപ്പിക്കുവാൻ തന്നെയാണ് ഇന്ത്യയുടെ നീക്കം . യഥാർത്ഥ വസ്തുതകൾ ആണ് നമ്മൾ അവരുടെ മുന്നിൽ വെക്കാൻ പോകുന്നത് .1950 വരെ സ്വതന്ത്ര രാഷ്ട്രം ആയിരുന്ന ടിബറ്റിനെ ആക്രമിചു കീഴ്പെടുത്തിയതാണ് ചൈന . അത് അവരെ ഓർമിപ്പിക്കാനും, വേണ്ടി വന്നാൽ ടിബറ്റിനെ തിരിച്ചെടുക്കാനും തന്നെ ആയിരിക്കണം ഇന്ത്യ ശ്രമിക്കുന്നത്

തങ്ങൾക്കു വൈകാരികമായി ഒരു ബന്ധവും ഇല്ലാത്ത ബംഗ്ലാദേശിനെ പാകിസ്താന്റെ പിടിയിൽ നിന്നും മുക്തമാക്കാൻ , " മുക്തി ബാഹിനി " എന്ന സേനയെ ഉയർത്തി കൊണ്ട് വരാൻ സ്പെഷ്യൽ ഫ്രണ്ടിയർ ഫോഴ്‌സിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ , ടിബറ്റിനെ ചൈനയിൽ നിന്നും മോചിപ്പിക്കാനും അവർക്കു കഴിയും എന്ന് ചൈന ഭയപ്പെടുന്നുണ്ട് .

ചൈന ചരിത്രം മറക്കരുത് .1960 കളിൽ അമേരിക്കൻ ചാര സംഘടനാ ആയ "സി .ഐ .എ" ആണ് ചൈനക്കെതിരെ ടിബറ്റിനു വേണ്ടി നില കൊണ്ടിരുന്നതും , ചൈനക്കെതിരെ പോരാടുവാൻ സ്പെഷ്യൽ ഫ്രണ്ടിയർ ഫോഴ്‌സിനെ സജ്ജമാക്കിയതും .എന്നാൽ കൂടുതൽ ശ്രദ്ധ റഷ്യയിലേക്കും അത് വഴി അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും പോയപ്പോൾ ആണ് ടിബറ്റിൽ നിന്നും അമേരിക്കയുടെ ഊർജ്ജവും ശ്രദ്ധയും മാറിയത് .

എന്നാൽ ചൈനയുടെ സ്വന്തം കയ്യിലിരിപ്പ് കാരണം കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ .അമേരിക്കയുടെ ഏറ്റവും വലിയ ശ്രദ്ധ ഇപ്പോൾ റഷ്യ അല്ല , നിലവിൽ അത് സാമ്രജ്യത്വ ചൈനയാണ് .അത് കൊണ്ട് തന്നെയാണ് നാറ്റോ മാതൃകയിൽ ഒരു സഖ്യം അമേരിക്കൻ നേതൃത്വത്തിൽ ഇന്തോ -പസിഫിക് മേഖലയിൽ സ്ഥാപിതമാക്കുവാൻ വേണ്ടി അമേരിക്ക മുൻ കൈ എടുക്കുന്നത് . അവരുടെ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് "സ്റ്റീഫൻ ബേയ്ഗൻ" ദിവസങ്ങൾക്കു മുൻപ് വ്യക്തമാക്കിയതാണിത് .കൂടാതെ ഇന്ത്യ , ഓസ്ട്രേലിയ , ജപ്പാൻ , അമേരിക്ക എന്നിവരുടെ സംയുക്ത സംരംഭമായ ക്വാഡിന്റെ സമ്മേളനം വരും ദിവസങ്ങളിൽ ന്യൂ ഡൽഹിയിൽ വച്ചാണ് നടക്കാൻ പോകുന്നത് .കാര്യങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണ് എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു

ടിബറ്റുകാരുടെ സ്പെഷ്യൽ ഫോഴ്‌സിനെ ചൈനക്ക് അഭിമുഖമായി നിർത്തി കൊണ്ട് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് . ഇന്ത്യ ചൈനയെ ഓർമിപ്പിക്കുകയാണ് . നിങ്ങൾ ചൈനയുടെ മണ്ണിൽ നിന്നല്ല യുദ്ധം ചെയ്യുന്നത് .ഇന്ത്യക്കു ചൈനയും ആയല്ല അതിർത്തി ഉള്ളത് .ലഡാക് അതിർത്തി ബുദ്ധിസ്റ് രാജ്യം ആയ ഇന്ത്യയും ടിബറ്റും ആയാണ് , ഇന്ത്യയും ചൈനയും ആയല്ല .ഇന്ത്യയുടേയും ചൈനയുടെയും മധ്യത്തിൽ 2 .5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉള്ള ടിബറ്റ് എന്ന രാജ്യം ആണ് . നിങ്ങൾ അത് മറക്കരുത് . അഥവാ മറന്നാൽ നിങ്ങളെ അത് ഓര്മിപ്പിക്കുന്നതിനു ഞങ്ങൾക്ക് ഒരു മടിയും ഇല്ല

ടിബറ്റൻ സേനയെ നിർമിച്ചതിലൂടെയും പുനരുജ്ജീവിപ്പിച്ചതിലൂടെയും ശക്തി പെടുത്തിയതിലൂടെയും , ഇപ്പോൾ " ഇന്ത്യ -ചൈനയുദ്ധം " എന്ന് ചൈനക്കാർ വിളിക്കുന്ന യുദ്ധത്തിൽ ടിബറ്റൻ സേനയെ ഉൾ പെടുത്തിയതിലൂടെയും ഇന്ത്യയുടെ നയം പകൽ പോലെ വ്യക്തമാണ് . ഇതൊരു ഇന്ത്യ -ചൈനാ യുദ്ധമല്ല മറിച്ചു ടിബറ്റ് -ചൈന യുദ്ധമാണ് .അതിൽ ടിബറ്റിനെ സഹായിക്കുക മാത്രമാണ് ഇന്ത്യ ചെയ്യുന്നത് .ഒരു പക്ഷെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും അടക്കം ഈ യുദ്ധത്തിൽ ടിബറ്റിനെ സഹായിക്കാൻ എത്തിയേക്കാം .കൂടെ ഇന്ത്യയും.

ചൈനക്ക് മേഖലയിൽ സമാധാനം ആണ് വേണ്ടതെങ്കിൽ അതിനു ഇന്ത്യയോട് ശ്രമിക്കാം , ചൈന അതിനു ശ്രമിക്കുന്നുണ്ടോ ഇല്ലയോ ഞങ്ങൾക്ക് വലിയ വിഷയം അല്ല എന്നതാണ് ഇപ്പോൾ നിലവിൽ ഇന്ത്യൻ നയം .ചുരുക്കി പറഞ്ഞാൽ ഇന്ത്യ ഒരു ഭൂതത്തെയാണ് തുറന്നു വിട്ടിരിക്കുന്നത് ടിബറ്റ് എന്ന ഭൂതം . വരും വർഷങ്ങളിൽ "ടിബറ്റ്" അധിനിവേശ ചൈനയെ വേദനിപ്പിക്കുക തന്നെ ചെയ്യും . ചരിത്രത്തിൽ തന്നെ ഇല്ലാത്ത രീതിയിൽ . കാരണം സാഹചര്യം മാറിയിരിക്കുന്നു . അല്ല ചൈന തങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട് സാഹചര്യങ്ങൾ അവർക്കെതിരായ മാറ്റിയിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (2 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (3 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (11 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (11 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (12 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (12 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (12 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends