ഓണ്‍ലൈന്‍ ചൂതാട്ട കളികള്‍ നിരോധിച്ചു; ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷ

ആന്ധ്രാപ്രദേശില്‍ ഓണ്‍ലൈന്‍ ചൂതാട്ട കളികള്‍ നിരോധിച്ചു. സാമൂഹികമായി ഇത്തരം കളികള്‍ ദോഷം ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ തുടങ്ങിയ ഗെയിമിങ്ങുകള്‍ക്ക് നിരോധനം ബാധകമാണ്.
1974ലെ ആന്ധ്രാപ്രദേശ് ഗയിമിങ്ങ് ആക്ടില്‍ വരുത്തിയ ഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് നിരോധനം നിലവില്‍ വന്നത്. ഇത്തരം കളികള്‍ സംഘടിപ്പിക്കുന്നവരെ ആദ്യ തവണ പിടികൂടിയാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. സംഘാടകര്‍ കുറ്റകൃത്യം വീണ്ടും ആവര്‍ത്തിച്ചാല്‍ ശിക്ഷ വര്‍ധിക്കും. രണ്ടു വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ കളിക്കുന്നവര്‍ക്കും ശിക്ഷയുണ്ട്. ആറുമാസം വരെ തടവുശിക്ഷ ലഭിക്കും.
https://www.facebook.com/Malayalivartha



























