15 വയസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി

ഉത്തര്‍പ്രദേശില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. മൂന്ന് പേര്‍ ചേര്‍ന്നാണ് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആക്രമണം തടയാന്‍ ശ്രമിച്ച കുട്ടിയെ സംഘം ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. യുപിയിലെ ബെറേലി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പ്രതികള്‍ പൊലീസ് പിടിയിലായി. ഒരാള്‍ ഒളിവിലാണ്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഹിത് (25), സുമിത് (27), അങ്കിത് (24) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മോഹിത്തിനെയും സുമിതിനെയുമാണ് അറസ്റ്റു ചെയ്തത്. അങ്കിതാണ് ഒളിവിലുള്ളത്.
പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്‌എസ്പി ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ ചെറുക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചപ്പോഴാണ് സംഘം ഇരുമ്ബു വടി കൊണ്ട് മര്‍ദ്ദിച്ചത്. പ്രതികളിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























