മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സാന്‍ഡല്‍വുഡിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കന്നട സിനിമ പ്രവര്‍ത്തകന്‍ രവിയെയാണ് കര്‍ണാടക പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രവി നടി രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്ത് ആണെന്നാണ് ലഭിക്കുന്ന വിവരം. വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു..
ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി അനിഘ, മലയാളികളായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ മാസം അവസാനത്തില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ പിടിയിലായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് കന്നട സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന എന്‍.സി.ബി വെളിപ്പെടുത്തലിെന്‍റ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയയെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു (സി.സി.ബി) നിര്‍ദേശം നല്‍കിയിരുന്നു. മയക്കുമരുന്നുകേസില്‍ എന്‍.സി.ബിയും സി.സി.ബിയും സമാന്തരമായാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha



























