രണ്ട് ഇന്ത്യക്കാരെ രാജ്യാന്തര ഭീകരരായി മുദ്രകുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന് യുഎന്‍ രക്ഷാസമിതിയില്‍ തിരിച്ചടി

അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് രണ്ട് ഇന്ത്യക്കാരെ രാജ്യാന്തര ഭീകരരായി മുദ്രകുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന് യുഎന്‍ രക്ഷാസമിതിയില്‍ തിരിച്ചടി. യുഎന്‍ രക്ഷാസമിതിയുടെ 1267 ഉപരോധ ഉപസമിതിയില്‍ അങ്കാര അപ്പാജി, ഗോബിന്ദ് പട്‌നായിക് എന്നിവര്‍ക്കെതിരെയാണ് പാക്കിസ്ഥാന്‍ പ്രമേയം കൊണ്ടുവന്നത്.
യുഎന്‍ രക്ഷാസമിതിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പാക്കിസ്ഥാനു കഴിയാതെ വന്നതോടെ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നിവര്‍ പാക്കിസ്ഥാനോട് വിയോജിക്കാന്‍ തീരുമാനിച്ചു. ഇതോടെ പാക്ക് നീക്കം പൊളിഞ്ഞു.
1267 ഉപരോധ ഉപസമിതിയില്‍ മതവും രാഷ്ട്രീയവും കലര്‍ത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ഈ നീക്കത്തെ പരാജയപ്പെടുത്തിയ അംഗരാജ്യങ്ങള്‍ക്ക് നന്ദി പറയുന്നതായും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടി.എസ്. തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.
ലഹോറില്‍ 2017 ഫെബ്രുവരി 13-ന് നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ അന്ന് കാബൂളില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനായ അപ്പാജി അങ്കാരയാണെന്നായിരുന്നു പാക്ക് ആരോപണം. ഗോബിന്ദ് പട്‌നായിക്കിന് 2018 ജൂലായ് 13-ന് നടന്ന സ്‌ഫോടന പരമ്പരയിലാണ് പങ്കുണ്ടെന്ന് ആരോപണം. അന്ന് അഫ്ഗാനിസ്ഥാനില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഗോബിന്ദ് പട്‌നായിക്.
https://www.facebook.com/Malayalivartha



























