ബെംഗളൂരു മയക്കുമരുന്നുകേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം കേരളത്തിലേക്കും.... അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സാമ്പത്തികസഹായം നല്‍കിയവരെക്കുറിച്ചും ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും കൂടുതലന്വേഷണം നടത്തും, കേരളത്തില്‍ നിന്ന് അറസ്റ്റുണ്ടാവാനും സാധ്യത

ബെംഗളൂരു മയക്കുമരുന്നുകേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.)യുടെ അന്വേഷണം കേരളത്തിലേക്കും. അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സാമ്പത്തികസഹായം നല്‍കിയവരെക്കുറിച്ചും ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും കൂടുതലന്വേഷണം നടത്തും. കൂടുതല്‍പ്പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് എന്‍.സി.ബി. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഒന്നാംപ്രതി സീരിയല്‍നടി അനിഘയാണ്. രണ്ടാംപ്രതി മുഹമ്മദ് അനൂപിനും മൂന്നാംപ്രതി പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനും സിനിമാമേഖലയിലുള്‍പ്പെടെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എന്‍.സി.ബി. ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
അനൂപിന് ഹോട്ടല്‍ ബിസിനസിന് പണം നല്‍കിയവരെക്കുറിച്ചും അന്വേഷിക്കും. സി.പി.എം. കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പണം നല്‍കിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞിട്ടുണ്ട്. പണം നല്‍കിയവര്‍ക്ക് മയക്കുമരുന്നുകടത്തുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയതെന്നും ആവശ്യംവന്നാല്‍ ചിലരെ ചോദ്യംചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.കേരളത്തിലെ സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി അനൂപിന് ബന്ധമുള്ളതിന്റെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്‍.സി.ബി. അറിയിച്ചു.
എന്നാല്‍, അറസ്റ്റിലായവര്‍ നല്‍കിയ മൊഴികള്‍ കേരളത്തിലെ രാഷ്ട്രീയ ഉന്നതങ്ങളിലേക്ക് നീളുന്നു. മൊഴികള്‍ രേഖപ്പെടുത്തിയ ഏജന്‍സികള്‍ ഉടന്‍ കേരളത്തിലുള്ള പലര്‍ക്കും നോട്ടീസ് അയക്കും. ബെംഗളൂരുവില്‍ നേരിട്ട് ഹാജരാവണമെന്നാവും നോട്ടീസ്. ബാക്കിനടപടികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉടനുണ്ടാവും. കേരളത്തില്‍നിന്ന് അറസ്റ്റുണ്ടാവാനും സാധ്യതയുണ്ട്. മയക്കുമരുന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിനെ(32) സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. രാഗിണിയോടും രവിശങ്കറിനോടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹാജരായില്ല
.
മയക്കുമരുന്നുമായി അറസ്റ്റിലായ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. രാഗിണി ദ്വിവേദിയോട് വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.ബെംഗളൂരുവിലും പരിസരത്തുമുള്ള ചൂതാട്ടകേന്ദ്രങ്ങളിലും ക്ലബ്ബുകളിലും നടത്തിയ പരിശോധനയില്‍ 27 പേരെ പിടികൂടി. സംവിധായകനും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് ലങ്കേഷില്‍നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തു. സിനിമാരംഗത്ത് ലഹരിയുപയോഗം ശക്തമാണെന്ന് ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു.
ലഹരിക്കടത്തിലും സ്വര്‍ണക്കടത്തിലും അനൂപ് പലതവണ ഒറ്റുകാരനായിരുന്നെന്നതിന് അന്വേഷണസംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. അനൂപ് അറസ്റ്റിലാകുന്ന ദിവസം എന്‍.സി.ബി.യിലേക്ക് അനൂപിനെ അറസ്റ്റുചെയ്‌തോ എന്നന്വേഷിച്ച് ചെന്നൈയില്‍നിന്ന് ഫോണ്‍കോള്‍ വന്നിരുന്നു
ചെന്നൈയില്‍ സ്വര്‍ണക്കടത്തുസംഘത്തെ അനൂപ് ഒറ്റിക്കൊടുത്തിരുന്നെന്നും അറസ്റ്റുണ്ടെങ്കില്‍ താന്‍ ഏറെ സന്തോഷിക്കുമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. മലയാള സിനിമാമേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തില്‍ പഴയ ലഹരിമരുന്ന് കേസുകള്‍ നര്‍ക്കോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























