ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കോടിയേരിയെ വിളിച്ചതായി രേഖകള്‍ പുറത്ത്

ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കോടിയേരിയെ വിളിച്ചതായുള്ള രേഖകള്‍ പുറത്ത് . ആഗസ്റ്റ് മാസം 1,13,19 തീയതികളില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖയാണ് പുറത്തു വന്നിരിക്കുന്നത്.
ഓഗസ്റ്റ് 21 നാണ് അനൂപ് അറസ്റ്റിലാവുന്നത്. ഓഗസ്റ്റ് 19ന് മാത്രം ബിനീഷ് കോടിയേരിയെ അനൂപ് വിളിച്ചത് അഞ്ചു തവണയാണ്. ഓഗസ്റ്റ് 13ന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചതായും ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു.
നേരത്തേ, അനൂപിനെ തനിക്ക് അറിയാമെന്നും എന്നാല്‍ ലഹരിക്കടത്തില്‍ ബന്ധം ഇല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ പുറത്തുവരുന്ന രേഖകള്‍ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു.
"
https://www.facebook.com/Malayalivartha



























