ഇനി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നവരും സൈക്ലിംഗ് നടത്തുന്നവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്

ഇനി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നവരും സൈക്ലിംഗ് നടത്തുന്നവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആള്‍ക്കൂട്ടത്തില്‍ സൈക്ലിംഗ് നടത്തുന്നവരും ജോഗിംഗ് ചെയ്യുന്നവരും മാസ്‌ക് ധരിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കിയത്.ഗ്രൂപ്പായി ആളുകള്‍ ഇടപെടുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha



























