തിരിച്ചടവ് മുടങ്ങിയതിന് കഴിഞ്ഞ മാസം 31 വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിിയം നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍,
തിരിച്ചടവ് മുടങ്ങിയതിന് കഴിഞ്ഞ മാസം 31 വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ട് സുസുപ്രീം കോടതി ഉത്തരവ്.
ബാങ്കുകള്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ബാങ്കുകളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് മൊറട്ടോറിയം കാലത്ത് തിരിച്ചടവ് നീട്ടുന്ന വായ്പ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വായ്പാ തിരിച്ചടവിന് അടിയന്തര ആശ്വാസം എന്ന നിലയിലാണ് മൊറട്ടോറിയം ക്രമപ്പെടുത്തിയിരിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളതാണ് ഇക്കാര്യങ്ങളെന്ന് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന് കോടതി ആരായുകയും ചെയ്തു.
ഉപഭോക്താക്കള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തില്‍ സഹായകരമായ നടപടികളെടുക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പലിശ നിരക്ക് കുറയ്ക്കല്‍, വായ്പാ കാലാവധി നീട്ടല്‍, പിഴ ചാര്‍ജ് ഒഴിവാക്കല്‍, മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബാങ്കുകള്‍ക്ക് തീരുമാനം കൈക്കൊള്ളാം. ഓരോ മേഖലയ്ക്കുമായി പ്രത്യേകം തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്താക്കി. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























