മണ്ണിൽ ഇന്ത കാതൽ....തലമുറകളെ സംഗീതത്തിന്റെ ആനന്ദസാഗരത്തിലേക്കു മാടിവിളിക്കുന്ന അതുല്യപ്രതിഭ, . ഹൃദയങ്ങളുടെ പാട്ടുകാരൻ എസ്.പി.ബാലസുബ്രഹ്മണ്യം! ഒറ്റദിവസത്തിൽ 17 പാട്ടുകൾ പാടി റെക്കോർഡ് തീർത്ത സംഗീതവിസ്മയം

ഇന്ത്യയൊട്ടാകെയുള്ള സംഗീതപ്രേമികളുടെ പ്രാർത്ഥന വിഫലം. സംഗീതലോകത്തോട് വിടപറഞ്ഞ് എസ്പിബി. ശാത്രീയസങ്കീതത്തിന്റെ അകമ്പടിയില്ലാതെ തന്നെ ഗാനലോകത്തേക്ക് അരങ്ങേറ്റം. ഗാനവിസ്മയങ്ങളുടെ വിസ്മയകൊടികൾ പാറിപ്പറന്നത് എസ്.പി.ബിയുടെ മന്ത്രികവിദ്യയിലൂടെ തന്നെയാണ്. കടലിന്റെ സംഗീതവും മഴയുടെ ഈണവും കാറ്റിന്റെ ശ്രുതിമാറ്റങ്ങളും സ്വന്തമാക്കിയ ആ പാട്ടുകാരൻ. പാട്ടുപോലെ തന്നെ ശുദ്ധിയാർന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും ആരാധകവൃന്ദം തീർക്കുകയായിരുന്നു. തന്നോടൊപ്പമുള്ള പ്രതിഭാശാലികളായ അംഗീകരിക്കാനും ആദരിക്കാനും അദ്ദേഹം എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഏറെ വർഷങ്ങൾക്കുമുമ്പ് ഒരു ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 'അകലെയകലെ നീലാകാശം...' എന്ന ഗാനം പാടിയതോർക്കുമ്പോൾ ഇപ്പോഴും ഞാൻ ആവേശഭരിതനാക്കുന്നു എന്ന് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ''യേശുദാസ് വന്ത് പെരിയ സിംഗർ. അവർ പാടൽമാതിരി ഇന്ത സോംഗ് എനക്ക് പാടാൻ തെരിയാത്. ആനാലും ട്രൈ പണ്ണലാം" എന്ന ആമുഖം പറഞ്ഞ ശേഷം, അകലേ... എന്ന് നീട്ടിപ്പാടിയതും വി.ജെ.ടി ഹാൾ കരഘോഷം കൊണ്ടു നിറയുകയായിരുന്നു. നിലയ്ക്കാത്ത ആ കൈയടി ഏറ്റുവാങ്ങാനായതിലുള്ള സന്തോഷം, നിറഞ്ഞ ചിരിയായി പ്രകാശിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തുടർന്നു പാടിയത്.
ശാസ്ത്രീയ സംഗീതം പഠിക്കാതെ തലമുറകളെ വിസ്മയിപ്പിച്ച പ്രതിഭ. 24 മണിക്കൂറിനിടെ 17 ഗാനങ്ങൾ പാടി ചരിത്രം സൃഷ്ടിച്ചു. കടൽ പാലം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം. മലയാളികൾക്ക് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയ ഗായകൻ. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അദ്ദേഹം പാടി. എല്ലാ ഇന്ത്യൻ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് എസ് പി ബിക്ക് സ്വന്തം.
ആന്ധ്രയിൽ ജനിച്ചുവളർന്ന ബാലു എന്ന എസ്.പി.ബാലസുബ്രഹ്മണ്യം തമിഴകത്തിന്റെ സ്വന്തം പാട്ടുകാരനായിട്ടാണ് അറിയപ്പെടുന്നത്. നാല് ദശാബ്ദക്കാലം ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും ശബ്ദമായിരുന്ന പി.എം. സൗന്ദരരാജൻ തമിഴകത്തിന്റെ ഭൂമിയിലും ആകാശത്തും നിറഞ്ഞുനിൽക്കുമ്പോഴാണ് അനുരാഗത്തിന്റെ ആർദ്രതയും പെരുമഴയുടെ മുഴക്കവുമുള്ള നാദവുമായി ബാലു തമിഴകത്തിന്റെ ഹൃദയം കവർന്നത് തന്നെ. 'ആയിരം നിലവേ വാ...' എന്ന പാട്ടാണ് തമിഴിൽ ആദ്യം പുറത്തുവന്ന എസ്.പി. ബിയുടെ ചലച്ചിത്രഗാനം എന്നത്. കെ.വി. മഹാദേവൻ ഈണം പകർന്ന ആ ഗാനം ഒറ്റ രാത്രികൊണ്ട് തമിഴകത്തെ ഇളക്കിമറിക്കുകയായിരുന്നു. ഇതോടുക്കോടെ തമിഴ് സിനിമയുടെ കാതലനായി മാറുകയായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം.
വിവിധ ഭാഷകളിൽ നാല്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച എസ്.പി.ബി തമിഴ് നാട്ടുകാരനാണ് എന്നുതന്നെയും ആസ്വാദകർ വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. അത്രയ്ക്ക് സ്വന്തമാണ് തമിഴ് മക്കൾക്ക് എസ്.പി.ബി. ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായും നടനായും നിർമ്മാതാവായും അദ്ദേഹം തിളങ്ങി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായിരുന്നു അദ്ദേഹം പാടിയത്. തന്റെ ജീവിതത്തിൽ ആദ്യമായി ഒരാളോട് ആരാധന തോന്നിയത് ശങ്കരാഭരണം എന്ന സിനിമ കണ്ടിറങ്ങുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ലാസിക് സംഗീതത്തെ ജനകീയമാക്കിയ ആ സിനിമയിലെ ഗാനങ്ങൾ പ്രത്യേകിച്ചും 'ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ...' എന്നു തുടങ്ങുന്ന ഗാനം എന്നെ യഥാർത്ഥത്തിൽ സംഗീതപ്രേമികളെ തകിടം മറിക്കുകയായിരുന്നു.
മണ്ണിൽ ഇന്ത കാതലണ്ട്രി...എന്ന ഗാനം ആർക്കും മറക്കാനാകാത്ത ഒന്നുതന്നെയാണ്. അനുരാഗത്തിന് മഴയുടെ സംഗീതം ചാലിച്ച ആ പാട്ട് വെള്ളിത്തിരയിലും പശ്ചാത്തലത്തിലും പാടിയത് എസ്.പി. ബി തന്നെ. ഈണങ്ങളുടെ ഈശ്വരനായ ഇളയരാജ ഈണം പകർന്ന ആ ഗാനം തമിഴകത്തിന്റെ നാടൻതനിമ ചാലിച്ചതായിരുന്നു എന്നതാണ് പ്രത്യേകത. ശ്വാസം വിടാതെ പാടിയ ഈ ഗാനം അദ്ദേഹത്തിന്റെ പരീക്ഷണ ഗാനങ്ങളുടെ പട്ടികയിലുള്ളതാകുന്നു. പ്രണയമില്ലാതെ എങ്ങനെ ഈ ഭൂമി നിലനിൽക്കുമെന്ന അർത്ഥത്തിലൂടെ ആരംഭിക്കുന്ന പാട്ടിന്റെ വരികളും ഏറെ സംഗീതപ്രേമികളുടെ മനസ്സിൽ ഹൃദ്യം. പാട്ടു തരുന്ന കാല്പനിക മാന്ത്രികതയ്‌ക്കൊപ്പം അതിനുപയോഗിച്ച വാദ്യോപകരണങ്ങളും പ്രണയം നിറഞ്ഞ മനസോടെ ഒപ്പം നടന്നുനീങ്ങുകയാണ്. ഏതുകാലത്തും എസ്.പി.ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീതപ്രേമികൾക്ക് യാത്ര ചെയ്തേ പറ്റൂ എന്നതാണ് വ്യത്യസ്തനാക്കുന്നത്. ഹൃദയങ്ങളുടെ പാട്ടുകാരൻ എസ്.പി.ബാലസുബ്രഹ്മണ്യം ഇനി സംഗീതലോകത്തേക്ക് ഇല്ല.
https://www.facebook.com/Malayalivartha