തീവണ്ടിക്ക് മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറിയ പതിനഞ്ചുകാരന് ദാരുണാന്ത്യം; 25,000വോള്‍ട്ട് കറന്റ് പാസ് ചെയ്യുന്ന ലൈനിൽ തട്ടിയ ബാലൻ തൽക്ഷണം മരിച്ചു

ചരക്ക് തീവണ്ടിക്ക് മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറിയ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. എം ഗണേശ്വര്‍ എന്ന 15കാരനാണ് മരിച്ചത്.
റെയില്‍വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയ അച്ഛനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു കുട്ടി. ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. 25,000വോള്‍ട്ട് കറന്റ് പാസ് ചെയ്യുന്ന ലൈനിലാണ് പതിനഞ്ചുകാരന്‍ തട്ടിയത്. തല്‍ക്ഷണം തന്നെ ബാലന്‍ മരിച്ചു.
https://www.facebook.com/Malayalivartha

























