മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന് 10 വര്‍ഷം തടവ്; ശിക്ഷ ലഭിച്ചത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തു ദഅ്വ തലവനുമായ ഹാഫിസ് സയീദിന് 10 വര്‍ഷം തടവ്. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. നിലവില്‍ കോട്ട്ലാക്പാത് ജയിലില്‍ കര്‍ശന സുരക്ഷയിലാണ് ഹാഫീസ് സയിദ് കഴിയുന്നത്.
ഹാഫിസ് സയീദിന് പുറമേ മറ്റ് മൂന്ന് നേതാക്കള്‍ക്കും ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചു. സയീദിന് പുറമേ അനുയായികളായ സഫര്‍ ഇഖ്ബാല്‍, യാഹിയ മുജാഹിദ് എന്നിവര്‍ക്ക് പത്തര വര്‍ഷം തടവാണ് ശിക്ഷയായി വിധിച്ചത്. സയീദിന്റെ ബന്ധു അബ്ദുല്‍ റഹ്മാന് മാക്കിക്കിനും ആറ് മാസം തടവും വിധിച്ചു.
41 കേസുകളാണ് സയീദിനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ നാലെണ്ണത്തിലാണ് സയീദ് ശിക്ഷിക്കപ്പെട്ടത്. 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്‍െറ മുഖ്യ സൂത്രധാരന്‍ സയീദാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ 161 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























