ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ വര്‍ദ്ധിപ്പിച്ചു...മാസ്‌ക് ധരിക്കാതെ ആളുകള്‍ മാര്‍ക്കറ്റിലും മറ്റു പൊതുസ്ഥലങ്ങളിലും ഇറങ്ങുന്നത് വ്യാപകമായതോടെയാണ് നടപടി

മാസ്‌ക് ധരിക്കാതെ ഇനി പുറത്തിറങ്ങിയാല്‍ വന്‍ തുക പിഴയീടാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ കുത്തനെ ഉയര്‍ത്തി . ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിനു ശേഷമാണ് പിഴ 500 രൂപയില്‍ നിന്നും 2,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. മാസ്‌ക് ധരിക്കാതെ ആളുകള്‍ മാര്‍ക്കറ്റിലും മറ്റു പൊതുസ്ഥലങ്ങളിലും ഇറങ്ങുന്നത് വ്യാപകമായതോടെയാണ് നടപടി.
നദീതീരങ്ങളിലും കുളത്തിലും ഛഠ് പൂജ നടത്തുന്നത് ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. രാഷ്ട്രീയം മാറ്റിവച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും ഊന്നല്‍ നല്‍കണം. പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടികള്‍ നിര്‍ദേശം നല്‍കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























