ബിഹാറില്‍ തിങ്കളാഴ്ച അധികാരമേറ്റ വിദ്യാഭ്യാസമന്ത്രി രാജിവച്ചു

നിതീഷ്‌കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി മേവാലാല്‍ ചൗധരി രാജിവച്ചു. വിദ്യാഭ്യാസമന്ത്രിയായി തിങ്കളാഴ്ചയാണ് അദ്ദേഹം അധികാരമേറ്റത്.
മുന്‍പ് ഭാഗല്‍പുരിലെ ബിഹാര്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായിരിക്കെ ജെഡിയു അംഗമായ മേവാലാല്‍ അധ്യാപക, ശാസ്ത്രജ്ഞ നിയമനങ്ങളില്‍ അഴിമതി നടത്തിയെന്ന കേസ് കോടതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു.
മേവാലാല്‍ ദേശീയഗാനം തെറ്റിച്ചു പാടുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ദേശീയഗാനം അറിയാത്തയാളെയാണ് വിദ്യാഭ്യാസമന്ത്രിയാക്കിയതെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു.
ഓഫിസിലെത്തി ഇന്നലെ ചുമതലയേറ്റതിനു തൊട്ടു പിന്നാലെ മേവാലാല്‍ രാജിവച്ചു. ഗവര്‍ണര്‍ രാജി സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























