ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് 2000 രൂപ പിഴ

മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവരുടെ പിഴ ശിക്ഷ 500 രൂപയില്‍ നിന്നു 2000 രൂപയായി ഉയര്‍ത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ രാഷ്ട്രീയ പാര്‍ട്ടികളോടും സാമൂഹിക സംഘടനകളോടും മാസ്‌ക് വിതരണം ചെയ്യാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണു ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു നീങ്ങുന്നത്.
https://www.facebook.com/Malayalivartha

























