അപകടത്തില്‍ പരുക്കേറ്റ പ്രായമായ സ്ത്രീയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച പോലീസുകാരന് കൈയടി

മധ്യപ്രദേശിലെ ജബല്‍പുരില്‍ ചൊവ്വാഴ്ച 35 തൊഴിലാളികളുമായി വന്ന മിനി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ പ്രായമായ സ്ത്രീയെ തോളിലെടുത്ത് ആശുപത്രിയിലെത്തിക്കുന്ന പോലീസുകാരന്റെ വിഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വന്‍സ്വീകാര്യത.
പരുക്കേറ്റവരെ, സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് മുഴുവന്‍പേരെയും അകത്തേക്ക് എത്തിക്കാനും മാത്രം സ്ട്രെച്ചര്‍ ഇല്ലെന്നറിയുന്നത്. ഇതോടെ പരുക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തോളില്‍ ചുമന്നുകൊണ്ടുപോകാന്‍ സെന്നിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ തയാറായി. സെന്നിനു പുറമേ കോണ്‍സ്റ്റബിള്‍മാരായ അശോകും രാജേഷും അങ്കിത്തും രോഗികളെ ചുമന്നു. ഇതു കണ്ടു നാട്ടുകാരും ഒപ്പം കൂടി.
അമ്പത്തിയേഴുകാരനായ അസി. സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് സെന്‍ വയോധികയെ താങ്ങിയെടുത്തത്, 14 വര്‍ഷം മുമ്പ് വെടിയേറ്റു പരുക്കേറ്റ തോളിലാണ്. സെന്നിന്റെ തോളില്‍ അവശായി കിടക്കുന്ന വയോധിക വേദനകൊണ്ടു പുളയുന്നതു ദൃശ്യങ്ങളില്‍ കാണാം. ആശുപത്രിക്കുള്ളില്‍ ഇവരെ എത്തിച്ചപ്പോള്‍ താഴെയിറക്കാന്‍ മറ്റൊരു പോലീസുകാരന്‍ സഹായിക്കുന്നതും കാണാം.
നരസിങ്പുരില്‍ 14 വര്‍ഷം മുമ്പ് രക്ഷപ്പെട്ട ക്രിമിനലിനെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സെന്നിന്റെ വലത്തെ തോളില്‍ വെടിയേറ്റത്. 2006-ല്‍ വെടിയേറ്റതുമുതല്‍ തോളിനു ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു. അതൊക്കെ മറന്നാണ് സെന്‍ വയോധികയെ ചുമലിലേറ്റി നടന്നത്. ഈ സേവനമനോഭാവത്തിന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.
https://www.facebook.com/Malayalivartha

























