അതിര്‍ത്തി കടന്ന് വരുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ലെന്ന് അറിയിച്ച് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ

അതിര്‍ത്തി കടന്ന് വരുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ലെന്ന് അറിയിച്ച് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. നഗ്രോട്ടയില്‍ നടന്ന സൈനിക നീക്കത്തിനു പിന്നാലെയാണ് പാകിസ്താനെ പേരെടുത്ത് പരാമര്‍ശിക്കാതെ കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ കശ്മീരിലെ നാഗ്രോട്ടയില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇത് വളരെ വിജയകരമായ ഒരു ദൗത്യമായിരുന്നു.
സേനയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തിയാണ് ഇതില്‍ നിന്ന് വ്യക്തമായത്. അതിര്‍ത്തി കടന്നെത്തുന്ന എതിരാളികള്‍ക്കും ഭീകരര്‍ക്കുമുള്ള വ്യക്തമായ സന്ദേശമാണ് ഇത്. ഇങ്ങനെയായിരിക്കും അവരോടും പെരുമാറുക. ഒരാളും തിരികെ പോവില്ല'- കരസേനാ മേധാവി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























