ഇന്ത്യയുടെ വളർച്ചയെ ശത്രുതയോടെ ചൈന കാണുന്നു ; അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഇന്ത്യയുടെ വളർച്ച തടയാൻ ശ്രമിക്കുന്നു; വിവരം പുറത്ത് വിട്ട് അമേരിക്ക

ഇന്ത്യ വളരുകയാണ് ...വളർച്ചയുടെ പാതയിലൂടെ മുന്നേറുകയാണ് ..എന്നാൽ ഈ കാര്യത്തിൽ ചൈന അസ്വസ്ഥമാണ്...പറയുന്നത് അമേരിക്കയാണ് .....ഇന്ത്യയുടെ വളർച്ചയെ ചൈന ശത്രുതയോടെയാണു കാണുന്നതെന്നും യുഎസ് അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തത്തിനു തടയിടാൻ ശ്രമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. അമേരിക്കയ്ക്കു പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാവുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മേഖലയിലെ പല രാജ്യങ്ങളുടെയും സാമ്പത്തിക, സുരക്ഷാ, സ്വയംഭരണ താൽപര്യങ്ങൾക്കു തുരങ്കം വയ്ക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ടെന്നും പറയുന്നുണ്ട്. ഇന്ത്യയുടെ വളർച്ചയെ ശത്രുതയോടെ കാണുന്ന ചൈന, അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഇന്ത്യയുടെ വളർച്ച തടയാനാണു ശ്രമിക്കുന്നത്. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയവയുമായും മറ്റു ജനാധിപത്യ രാജ്യങ്ങളുമായും ഇന്ത്യയ്ക്കുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശിഥിലമാക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട് .ലോക വൻശക്തിയാകാനുള്ള മൽസരത്തിനു തുടക്കമിട്ടിരിക്കുകയാണ് ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 70 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് .
https://www.facebook.com/Malayalivartha

























