Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സമുദ്ര നിരീക്ഷണം ശക്തമാക്കാൻ ഒൻപതാമത്തെ പി -8 ഐ ;ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ലക്ഷ്യം

20 NOVEMBER 2020 12:26 PM IST
മലയാളി വാര്‍ത്ത

സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒൻപതാമത്തെ പി -8 ഐ നിരീക്ഷണ വിമാനവും ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചു. ഗോവയിലെ നാവിക വ്യോമതാവളത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ഇത്തരം എട്ട് വിമാനങ്ങളുടെ പ്രാരംഭ ഓർഡറിനു ശേഷം ഇന്ത്യ ആവശ്യപ്പെട്ട നാല് അധിക വിമാനങ്ങളിൽ ആദ്യത്തേതാണിത്. ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ഇതുവഴി സാധിക്കും.

ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യ അത്യാധുനിക നിരീക്ഷണ വിമാനമായ പോസിഡോണ്‍ 8 നെ നേേരത്തെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാംപ് കേന്ദ്രീകരിച്ച് പി 8 വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. മേഖലയിലെ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള മൂന്ന് പോസിഡോൺ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് വൈകാതെ എത്തുമെന്നാണ് അറിയുന്നത്. മുങ്ങിക്കപ്പൽ, രഹസ്യാന്വേഷണം, നിരീക്ഷണം, ഇലക്ട്രോണിക് ജാമിങ് എന്നിവ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ പി–8 വാങ്ങുന്നത്. 2021 ൽ മൂന്നു പി–8 വിമാനങ്ങൾ എത്തും. ഇതിനുശേഷം 6 എണ്ണം കൂടി വാങ്ങാനും പദ്ധതിയുണ്ട്.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഏകദേശം 1,200 കിലോമീറ്റര്‍ അകലെ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലാണ് പി 8 വിമാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബോയിംങ് നിര്‍മിക്കുന്ന പി 8 വിമാനങ്ങളുടെ ആദ്യത്തെ വലിയ ഉപഭോക്താവായ ഇന്ത്യ 2009ലാണ് ഇവ വാങ്ങുന്നത്. അമേരിക്കയടെ എജിംഗ് പി 3 വിമാനങ്ങള്‍ക്ക് ബദലായാണ് ഇന്ത്യന്‍ സൈന്യം പി 8 വിമാനങ്ങള്‍ അന്ന് സ്വന്തമാക്കിയത്. 2.1 ദശലക്ഷം ഡോളര്‍ നല്‍കിയാണ് ഇന്ത്യ അന്ന് എട്ട് പി 8 വിമാനങ്ങള്‍ വാങ്ങിയത്. 2013ലാണ് ആദ്യ പി 8 വിമാനം ഇന്ത്യക്ക് ബോയിംഗ് കൈമാറിയത്. നിലവില്‍ എട്ട് വിമാനങ്ങളും ഇന്ത്യന്‍ നാവികസേനയുടെ കൈവശമുണ്ട്.

ദീര്‍ഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ-നിരീക്ഷണ പറലുകള്‍ക്കും അനുയോജ്യമാണ് പി 8 വിമാനങ്ങൾ. മിസൈലുകളേയും റോക്കറ്റുകളേയും വഹിക്കാനുള്ള ശേഷിയും പി 8 വിമാനങ്ങള്‍ക്കുണ്ട്. ദക്ഷിണ ചൈനാ കടലിനെ സൈനികവൽക്കരിക്കാനും കടലിലെ അതിർത്തി വിപുലീകരിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ പി–8 വിമാനങ്ങൾ വാങ്ങുന്നത്.ഇന്ത്യൻ നാവികസേനയെ നേരിടാൻ ലക്ഷ്യമിട്ട് മ്യാൻമർ, ശ്രീലങ്ക, പാക്കിസ്ഥാൻ, ഇറാൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങൾ ഇതിനകം തന്നെ ബെയ്ജിങ് നീക്കം സജീവമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന മ്യാൻമറിലെ ക്യൂക്പിയു തുറമുഖത്ത് ചൈനയ്ക്ക് 70 ശതമാനം ഓഹരിയുണ്ട്. ചൈനയുടെ കൈവശമുള്ള ദക്ഷിണ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം പുലർത്തുന്നുണ്ട്. പാക്കിസ്ഥാനിലെ ഗ്വാഡാർ തുറമുഖം ഒമാൻ ഉൾക്കടലിന്റെ സമീപത്തും ഇറാനിലെ ജാസ്ക് തുറമുഖം പേർഷ്യൻ ഗൾഫിന്റെ അടുത്തുമാണ്.യവനപുരാണത്തിലെ സമുദ്രത്തിന്റെയും പാതാളത്തിന്റെയും ദേവനാണ് പോസിഡോൺ. സമുദ്രാതിർത്തിയിലെ ശത്രുസാന്നിധ്യം നിരീക്ഷിക്കാനും വേണ്ടിവന്നാൽ തീരത്തെ സംരക്ഷിക്കാനുമായി അമേരിക്കൻ വിമാനക്കമ്പനി ബോയിങ് യുഎസ് നാവികസേനയ്ക്കു വേണ്ടി നിർമിച്ച വിമാനത്തിന്റെ പേരും പോസിഡോൺ എന്നാണ് - പോസിഡോൺ 8.ഇവക്ക് അന്തർവാഹിനികളുടെ അന്തകൻ എന്നൊരു വിളിപ്പേരുമുണ്ട് .

ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് 2008 ൽ പോസിഡോൺ‌ വാങ്ങാൻ ഇന്ത്യൻ നാവിക സേന തീരുമാനിച്ചത്. 2.1 ബില്യൻ യുഎസ് ഡോളർ മുടക്കി, എട്ട് പോസിഡോൺ 8 A വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. പോസിഡോണിന്റെ ഏറ്റവും പുതിയ പതിപ്പാണിവ. ഇത്തരം നാലു വിമാനങ്ങൾക്കു കൂടി ഓർഡർ കൊടുത്തിട്ടുണ്ട്. ആരക്കോണത്തെ നാവികസേനാ വിമാനത്താവളം ഐഎൻഎസ് രാജാലിയാണ് ഈ വിമാനങ്ങളുടെ ബേസ് സ്റ്റേഷൻ. ദീർഘഗൂരം പറക്കാനും അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനും ശേഷിയുള്ള ഈ വിമാനങ്ങളെ പോർട് ബ്ലെയറിലും വിന്യസിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (40 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (1 hour ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (1 hour ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (2 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (3 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (3 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (4 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (5 hours ago)

Malayali Vartha Recommends