നാടിനെ ഞെട്ടിച്ച ക്രൂരത... 22 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായ പീഡനം; പോലീസ് അന്വേഷണം തുടങ്ങിയതോടെ മുങ്ങിയ 25കാരനെ രണ്ടു മാസങ്ങൾക്ക് ശേഷം കണ്ടെത്തിയത് തല അറുത്തുമാറ്റിയ നിലയില്‍ ചീഞ്ഞളിഞ്ഞ അസ്ഥികൂടമായി; യുവാവിന്റെ മരണത്തിൽ ദുരൂഹത

22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയില്‍ കണ്ടെത്തി. മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലാണ് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഫിത്തിലാണ് സംഭവം. കടുവ സംരക്ഷണമേഖലയ്ക്ക് സമീപത്ത് നിന്നാണ് തല അറുത്തെടുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയിലാണ് മൃതദേഹം ലഭിച്ചത്.
സെപ്തംബറിലാണ് 22കാരന്‍ അനൂജ് കശ്യപ് 22കാരിയെ ബലാല്‍സംഗം ചെയ്തത്. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ഗ്രാമീണരാണ് ചീഞ്ഞളിഞ്ഞ് അസ്ഥികൂടം കാണുന്ന വിധത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്. തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. യുവതിയുടെ കുടുംബമാണ് ഇയാളെ കൊന്നത് എന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























