പത്താം ക്ലാസുകാരന് ഒന്‍പതാം ക്ലാസുകാരിയോട് പ്രണയം ; വീട്ടുക്കാർ ബന്ധത്തെ എതിർത്തോടെ ഇരുവരും ഒളിച്ചോടി; ഒടുവിൽ ഒമ്പതാം ക്ലാസുകാരിയെ കണ്ടത് മരക്കൊമ്ബില്‍ തൂങ്ങുന്ന നിലയില്‍ ; പെൺകുട്ടിയെ കൊന്നിട്ട് സ്വയം മരിക്കാൻ ഇരുന്ന പത്താം ക്ലാസ്സുക്കാരന് സംഭവിച്ചത് മറ്റൊന്ന് ;നടുക്കം മാറാതെ വീട്ടുകാർ

പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയ ഒന്‍പതാം ക്ലാസുകാരിയെ പിന്നെ കണ്ടെത്തിയത് മരക്കൊമ്ബില്‍ തൂങ്ങിയ നിലയില്‍. പെണ്‍കുട്ടിയെ താന്‍ കൊലപ്പെടുത്തിയാണെന്ന് പത്താംക്ലാസുകാരന്റെ സമ്മതം .അവൾക്കൊപ്പം താനും തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീഴുകയായിരുന്നെന്ന് പത്താം ക്ലാസുകാരന്‍ പൊലീസിനോടു വ്യക്തമാക്കി. അര്‍ജുന്‍ കുമാര്‍ എന്ന പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു.. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അര്‍ജുനെതിരെ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടികളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും ഒളിച്ചോടിയത്. പെണ്‍കുട്ടി തുടര്‍ന്നു പഠിക്കണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഉടന്‍ കല്യാണം നടത്തണമെന്ന് അര്‍ജുന്‍ വാശിപിടിച്ചു . ഗ്രാമമുഖ്യന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.രണ്ടുപേരും ഒരുമിച്ചു മരിക്കാനാണ് തീരുമാനിച്ചതെന്ന് അര്‍ജുന്‍ . എന്നാല്‍ കയര്‍ പൊട്ടിയതിനാല്‍ താന്‍ മരിച്ചില്ല. തുടര്‍ന്നു വീണ്ടും തൂങ്ങാന്‍ ധൈര്യം വന്നില്ലെന്നും അര്‍ജുന്‍ പൊലീസിനോടു വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























