ഹാഥ്‌റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി

ഹാഥ്‌റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി നല്‍കിയിരിക്കുന്നു. വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സൊളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി. സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തിയിരിക്കുകയാണ്. കേസ് വിശദമായി പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ അതേസമയം സിദ്ധിക്ക് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നാണ് യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാകുന്നു.
മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഹഥ്രാസിലെത്തിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുകയാണ്. പലരേഖകളും പിടിട്ടെടുത്തിട്ടുണ്ടെന്നാണ് യുപി പൊലീസ് നിലപാട്. ഇതിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്‍കിയിരിക്കുന്നു. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഹാഥ്‌റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ ദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. 46 ദിവസമായി മഥുര ജയിലില്‍ കഴിയുകയാണ് സിദ്ദിഖ് കാപ്പന്.
"
https://www.facebook.com/Malayalivartha

























