നടന്‍ രണ്‍വീര്‍ സിങ്ങിന്റെ പുതിയ പരസ്യത്തിനെതിരെ വൻ പ്രതിഷേധം; അന്തരിച്ച നടന്‍ സുശാന്ത് സിങ് രജപുത്തിനെ അധിഷേപിക്കുന്നത് എന്ന് ആരാധകർ ; പരസ്യം സുശാന്തിന്റെ മരണത്തിന് മുന്നേ ചിത്രീക്കരിച്ചതെന്ന് ഉടമസ്ഥർ

നടന്‍ രണ്‍വീര്‍ സിങ്ങിന്റെ പുതിയ പരസ്യത്തിനെതിരെ വൻ പ്രതിഷേധം. അന്തരിച്ച നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ആരാധകര്‍ ആണ് പ്രതിഷേധത്തിന് പിന്നിൽ . നടന്‍ അഭിനയിച്ച ബിംഗോയുടെ പരസ്യത്തിനെതിരെ ഹെയിറ്റ് ക്യാംപെയിന്‍ അരങ്ങേറുന്നു. പരസ്യത്തില്‍ ഭാവി പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്ര രംഗവുമായി ബന്ധപ്പെടുത്തി രണ്‍വീര്‍ നല്‍കുന്ന മറുപടി സുശാന്തിനെ കളിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു . ബോയ്ക്കോട്ട് ബിംഗോ ഹാഷ്ടാഗുകള്‍ ട്വിറ്ററിലടക്കം വൈറലായി.
ഒരു കുടുംബ പരിപാടിയില്‍ ബിംഗോ കൊറിച്ചെത്തുന്ന രണ്‍വീറിനോട് ഭാവി പരിപാടികളെക്കുറിച്ച് ബന്ധുക്കള്‍ മാറിമാറി ചോദിക്കുന്നതായിരുന്നു പരസ്യത്തിന്റെ തുടക്കം. ഇതിന് ശാസ്ത്ര പദങ്ങള്‍ ചേര്‍ത്ത് ഒരു മറുപടിയാണ് നടന്‍ നല്‍കുന്നത്. ഈ മറുപടിയിലൂടെ സയന്‍സിനോട് ഏറെ ഇഷ്ടം കാത്തുസൂക്ഷിച്ചിരുന്ന സുശാന്തിനെ കളിയാക്കുകയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അന്തരിച്ച ഒരു ബോളിവുഡ് സെലിബ്രിറ്റിയെയും പരസ്യത്തിലൂടെ കളിയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബിംഗോ ഉടമസ്ഥരായ ഐടിസി ലിമിറ്റഡ് വ്യക്തമാക്കി . പരസ്യം 2019ല്‍ സുശാന്ത് മരിക്കുന്നതിന് മുമ്ബ് ചിത്രീകരിച്ചതാണെന്നും കോവിഡ് പ്രതിസന്ധി മൂലമാണ് റിലീസ് താമസിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























