ബീഫ് നിരോധിച്ച് ഓക്‌സ്‌ഫോര്‍ഡ് പിന്നില്‍ ഇന്ത്യന്‍ വംശജന്‍

ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ബീഫ് നിരോധിക്കാനൊരുങ്ങി വിദ്യാര്‍ത്ഥി സംഘം. ഇതിന് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാലയെ മീറ്റ്് ഫ്രീ ക്യാംപസ് ആക്കുവാന്‍ ആണ് വിദ്യാര്‍ത്ഥികളുടെ നീക്കം. വിഹാന്‍ ജെയിന്‍ എന്ന ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയാണ് ക്യാംപസിനെ മീറ്റ് ഫ്രീ ക്യാംപസ് ആക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലുള്ള വിദ്യാര്‍ത്ഥി സംഘം മാംസ നിരോധനത്തിന് അനുകൂല പ്രമേയവുമായി എത്തിയിരുന്നു0. ഇത് 31 വോട്ടുകള്‍ നേടി പാസ് ആകുകയും ചെയ്തു. ഇതോടു കൂടി ഓക്‌സഫോര്‍ഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും വരും ദിവസങ്ങളില്‍ പൂര്‍ണ്ണമായി നിരോധിക്കുകയും ചെയ്യും. നിലവില്‍ സര്‍വകലാശാലാ കാന്റീനിലേയ്ക്ക് വാങ്ങുന്ന മാംസത്തിന്റെ അളവില്‍ 28 ശതമാനം കുറവ് വരുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
ഈ നിരോധനത്തിലൂടെ 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്.
ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടന്‍ എന്നിവിടങ്ങളില്‍ നേരത്തേ തന്നെ ബീഫ്, മട്ടണ്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























