കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് തയ്യാറായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ; 67 കാരനായ മന്ത്രി കുത്തിവയ്പ്പ് സ്വീകരിച്ചത് അംബാല കന്റോണ്‍മെന്റിലെ സിവില്‍ ആശുപത്രിയില്‍ നിന്ന്

കോവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയായി ഹരിയാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അനില്‍ വിജ്. ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് അനില്‍ വിജ് തയ്യാറായത്. മന്ത്രി വാക്സിന്‍ കുത്തിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വാക്സിന്‍ പരീക്ഷണത്തിന് സ്വയം തയ്യാറായി 67 കാരനായ അനില്‍ വിജ് രംഗത്തു വന്നത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ മന്ത്രി കുത്തിവെപ്പും സ്വീകരിച്ചു. നവംബര്‍ 20 മുതല്‍ കോവാക്സിന്‍ പരീക്ഷണം ആരംഭിക്കുമെന്നും ആദ്യ വളണ്ടിയര്‍ താനായിരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അംബാല കന്റോണ്‍മെന്റിലെ സിവില്‍ ആശുപത്രിയില്‍ നിന്നാണ് മന്ത്രി വാക്സിന്‍ സ്വീകരിച്ചത്. മന്ത്രിയുടെ വിദഗ്ധ ഡോക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ നിരീക്ഷിക്കും. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. അടുത്ത വര്‍ഷം തുടക്കത്തോടെ ഭാരത് ബയോടെക് കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























