ഇരുപതുകാരിയുടെ മൃതദേഹം സിമിന്റ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍; അന്വേഷണം ഊർജിതമാക്കി പോലീസ്

ഇരുപതുകാരിയുടെ മൃതദേഹം സിമിന്റ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ കൊല്‍ക്കത്തിയിലെ ബാബുബസാറിലെ എംഎം അലി റോഡിനടുത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരാണ് ആദ്യം ചാക്ക് കണ്ടെത്തിയത്. തുടര്‍ന്ന് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു കാല്‍ പുറത്തേക്ക് ഉന്തിനില്‍ക്കുയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രദേശവാസികളിലാരുടെയെങ്കിലും മൃതദേഹമാണെന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരിച്ചായാളെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും പൊലീസ് പറഞ്ഞു.ഇരുപതുകാരി മുത്തശ്ശിക്കൊപ്പമായിരുന്നു താമസം.
https://www.facebook.com/Malayalivartha

























