1500ഓളം എഐസിസി പ്രതിനിധികളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കി പാര്‍ട്ടി തെരഞ്ഞെടുപ്പ് അതോറിറ്റി; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ഡിജിറ്റല്‍ വോട്ടിംഗിനൊരുങ്ങി കോണ്‍ഗ്രസ്

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ഡിജിറ്റല്‍ വോട്ടിംഗിനൊരുങ്ങി കോണ്‍ഗ്രസ്. ചരിത്രത്തിലാദ്യമായി എഐസിസി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നല്‍കി വോട്ടെടുപ്പിനൊരുങ്ങാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി.
1500ഓളം എഐസിസി പ്രതിനിധികളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. ഇതിനായി വോട്ടര്‍ ഐഡികള്‍ രൂപപ്പെടുത്താന്‍ എല്ലാ സംസ്ഥാന യൂണിറ്റുകളില്‍ നിന്നും ഫോട്ടോകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പിഴവ് ഒഴിവാക്കാന്‍ ഓരോ ഐഡി കാര്‍ഡിലും വോട്ടറുടെ എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുന്ന ഒരു ബാര്‍കോഡ് ഉണ്ടാകും.
https://www.facebook.com/Malayalivartha

























