അന്തരീക്ഷ മലിനീകരണം രൂക്ഷം; കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയിൽ നിന്നും മാറുന്നു

അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നേടാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവരും മാറിയതെന്നാണ് റിപ്പോര്‍ട്ട്.
മലിനീകരണത്തിന് ശമനമായ ശേഷമേ സോണിയ തിരികെ ഡല്‍ഹിയിലെത്തൂ എന്നാണ് ലഭിക്കുന്ന വിവരം. രാഹുലോ പ്രിയങ്കയോ സോണിയക്കൊപ്പം ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെന്നൈയുടെ തീരദേശങ്ങളോ ഗോവയോ തെരഞ്ഞെടുക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍, മകന്റെ മണ്ഡലമായ വയനാടിനെ പോലും അവഗണിച്ചാണ് സോണിയയും രാഹുലും ഗോവയിലെത്തിയത്.
https://www.facebook.com/Malayalivartha

























