കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അധികാരം നല്‍കാനുള്ള നിയമം പരിഗണിക്കുന്നു

സിബിഐക്ക് കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അധികാരം നല്‍കാനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത്തരമൊരു നിയമനിര്‍മാണത്തിനു നേരത്തെ പല തവണ ശ്രമിച്ചെങ്കിലും സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തതിനാല്‍ തുടര്‍നടപടിയുണ്ടായില്ല.
സംസ്ഥാനങ്ങള്‍ സിബിഐക്ക് കൈമാറിയ കേസുകളുടെ കണക്കുകള്‍ കരട് ബില്‍ തയാറാക്കുന്നതിന്റെ ഭാഗമായി ശേഖരിക്കാന്‍ തുടങ്ങി.
സിബിഐയുടെ പ്രവര്‍ത്തനം 1946 -ലെ ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്പിഇ) നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ്. സംസ്ഥാനങ്ങളുടെ അനുമതി സംബന്ധിച്ച് ഈ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാപരമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ബിജെപി ഇതര ഭരണമുള്ള കേരളമുള്‍പ്പെടെയുള്ള 8 സംസ്ഥാനങ്ങള്‍ ഇതിനകം പൊതു അനുമതി പിന്‍വലിച്ചിട്ടുണ്ട്. പൊതു അനുമതി പിന്‍വലിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ച കാരണങ്ങളില്‍ പ്രധാനം സിബിഐയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിലയിരുത്തലാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ത്തന്നെ ഏകദേശം 400 കേസുകളുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. സിബിഐക്കായി പ്രത്യേക നിയമമുണ്ടാക്കാന്‍ 1970-ലും 1989-ലും 1991/92-ലും കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശയുണ്ടായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയ്ക്ക് സംസ്ഥാനങ്ങളില്‍ കേസ് അന്വേഷിക്കാന്‍ സര്‍ക്കാരുകളുടെ അനുമതി വേണ്ട.
https://www.facebook.com/Malayalivartha

























