നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ആഭ്യന്തരമമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയില്‍...

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ആഭ്യന്തരമമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. ബി.ജെ.പി നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്.അണ്ണാ ഡി.എം.കെയുമായി സഖ്യം തുടരണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്്ത് സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി നടത്താന്‍ ശ്രമിച്ച വേല്‍യാത്ര അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ തടഞ്ഞതടക്കം ചര്‍ച്ചയാകും.രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് സ്വാധീനം ഏറ്റവും കുറഞ്ഞ ഇടമാണ് തമിഴ്നാട്.
സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍, മണ്ഡലം ഭാരവാഹികള്‍ എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തും.അതേസമയം , രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന രജനീകാന്തിനെ അമിത് ഷാ കാണാന്‍ സാധ്യതയില്ല.
L
https://www.facebook.com/Malayalivartha

























