വിവാഹം കഴിച്ചത് ആ കാര്യം മറച്ച് വച്ച്; അഞ്ച് കോടിക്ക് വേണ്ടി കൊന്നൊടുക്കിയത് സ്വന്തം ഭർത്താവിനെയും വൃദ്ധ ദമ്പതികളെയും; പ്രശനങ്ങൾ പരിഹരിക്കാൻ എത്തിയവർ കൊലപാതകികളായി ; വെടിവച്ചുകൊന്ന കേസിൽ മരുമകൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

സൗക്കാർപേട്ടിൽ വൃദ്ധ ദമ്പതികളെയും മകനെയും വെടിവച്ചുകൊന്ന കേസിൽ മുഖ്യപ്രതിയായ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഒളിസങ്കേതത്തില്‍നിന്നായിരുന്നു മരുമകള്‍ ജയമാലയെയും അഭിഭാഷകനായ സഹോദരനെയും തമിഴ്നാട് പൊലീസ് പിടികൂടിയത്. ജീവനാംശത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു അരുംകൊലയിലേക്ക് വഴി മാറിയത്. കഴിഞ്ഞ പതിനൊന്നിനായിരുന്നു ധനകാര്യ സ്ഥാപനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാട് സ്ഥാപനം നടത്തുന്ന ദലിചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70), മകൻ ശീതൾ (42) എന്നിവരെ കഴിഞ്ഞ 11നാണു വീട്ടിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ജയമാല, ജയമാലയുടെ സഹോദരനും അഭിഭാഷകനുമായ വികാസ്, ഇവരുടെ സഹായി എന്നിവരാണ് വെള്ളിയാഴ്ച പിടിയിലായത്. ആഗ്രയ്ക്ക് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണു ഇവരെ പിടികൂടിയത്. പ്രതികളിൽ ചിലരെ പിടിക്കൂടിയത് ഇങ്ങനെ ആയിരുന്നു..... . ജയമാലയുടെ സഹോദരൻ കൈലാഷ് (32), സുഹൃത്തുക്കളായ കൊൽക്കത്ത സ്വദേശി രവീന്ദ്രനാഥ ഖേർ (25), പുണെ സ്വദേശി വിജയ് ഉത്തം (28) എന്നിവരെയാണു പിടികൂടിയത്. രാത്രി പി.ജവഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസ് സ്പെഷൽ ടീം കാറിൽ പോകുമ്പോൾ എതിർ ദിശയിലേക്കു പോയ കാറിൽ പ്രതികളോടു സാമ്യമുള്ളവരെ കണ്ടു. ഉടൻ വാഹനം തിരിച്ചു കാറിനെ പിന്തുടർന്ന പൊലീസ് സംഘമാണു ഇവരെ പിടികൂടിയത്. പ്രതികളിൽനിന്നു തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഇപ്പോൾ ജയമാലയും അറസ്റ്റിലായി .
കൊലയ്ക്കുപയോഗിച്ച രണ്ടു തോക്കുകളും കണ്ടെത്തി. ഇതില്‍ ഒരു തോക്ക് വിരമിച്ച പട്ടാളക്കാരന്റേതാണ്. കൊലപാതകത്തിനായി ഇയാളില്‍നിന്നു വാങ്ങിയതായിരുന്നു ലൈസന്‍സുള്ള ഈ തോക്ക്. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ തോക്കിൽ സൈലൻസർ ഘടിപ്പിച്ചായിരുന്നു കൃത്യം നടത്തിയത്. ജയമാലയും സഹോദരങ്ങളും പൂണെയില്‍നിന്ന് ചെന്നൈയിലെത്തിയ കാറും പിടിച്ചെടുത്തു.ശീതളും ജയമാലയും വിവാഹമോചനത്തിനു അപേക്ഷ നൽകിയിരുന്നു. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയമാല ശീതളിനെതിരെ കേസ് നൽകി. ഇതുമായി ബന്ധപ്പെട്ടു ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ജയമാലയുടെ കുടുംബത്തിനെതിരെ ശീതളും ഭർത്താവിനെതിരെ ജയമാലയും കേസ് നൽകി.ജീവനാംശ പ്രശ്നം പറഞ്ഞു തീർക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുൾപ്പെടെ 5 പേർ ശീതളിന്റെ വീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. സഹോദരീ ഭര്‍ത്താവിന് മാനസിക വൈകല്യമുണ്ടായിരുന്നുവെന്നും ഇതു മറച്ചുവച്ചു വിവാഹം ചെയ്തു കുടുംബത്തെ വഞ്ചിച്ചതാണ് കൂട്ടക്കൊലയുടെ കാരണമായതെന്നുമാണ് നേരത്തെ അറസ്റ്റിലായ ജയമാലയുടെ സഹോദരന്‍ കൈലാശ് മൊഴി നൽകിയത്.
https://www.facebook.com/Malayalivartha

























