90കളിലെ ഏറ്റവും മികച്ച ഇന്നിങ്സോ?. ഇത് ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്; സച്ചിനെ വാഴ്ത്തി പൃഥ്വിരാജ്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഷാര്‍ജയിലെ 'ഡെസേര്‍ട്ട് സ്റ്റോം' ഇന്നിങ്സിനെ പറ്റി പറഞ്ഞ് നടന്‍ പൃഥ്വിരാജ്. ലോക പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡണ്‍ 1990കളിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സായി സച്ചിന്റെ ഷാര്‍ജയിലെ പ്രകടനം തെരഞ്ഞെടുത്ത വാര്‍ത്തക്കൊപ്പമാണ് പൃഥ്വിരാജ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത് .ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച സച്ചിന്റെ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകില്ല .
പൃഥ്വിരാജ് ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ ... ''90കളിലെ ഏറ്റവും മികച്ച ഇന്നിങ്സോ?. ഇത് ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്. ട്വന്‍റി 20 കാലത്ത് ജനിച്ച 'മില്ലേനിയല്‍സിന്' ഈ ഇന്നിങ്സ് ആശ്ചര്യമായി തോന്നിയേക്കില്ല. പക്ഷേ അല്ലാത്തവര്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും''- പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























