ഊട്ടി നഗരത്തിനു സമീപമുള്ള കൃഷിയിടത്തിലെ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടുപോത്ത് ചത്തു

ഓള്‍ഡ് ഊട്ടി ഭാഗത്തുള്ള കാരറ്റ് തോട്ടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുത വേലിയില്‍ തട്ടി ഷോക്കേറ്റ് കാട്ടു പോത്ത് ചത്തു.
ഏകദേശം 10 വയസ്സുള്ള കാട്ടു പോത്താണ് ചത്തത്. സ്ഥിരമായി ഇവിടെ കാണുന്ന കാട്ടു പോത്താണ് അപകടത്തില്‍ പെട്ടത്.
ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഒരു മാസത്തിനകം ഷോക്കേറ്റ് 2 ആനകളും ഒരു കാട്ടുപോത്തും ചത്തിട്ടുണ്ട്.
ഊട്ടിക്കടുത്ത് ബിതിര്‍ക്കാടില്‍ സ്വകാര്യ എസ്റ്റേറ്റില്‍ വൈദ്യുത ലൈന്‍ പൊട്ടി വീണ് കാട്ടാനയും മിഷനറി ഹില്ലില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ തട്ടി 12 വയസ്സുള്ള കൊമ്പനാനയും ഷോക്കേറ്റ് ചരിഞ്ഞിരുന്നു.
അനധികൃത വൈദ്യുത വേലികള്‍ സ്ഥാപിച്ച് അപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായി.
https://www.facebook.com/Malayalivartha

























