ഭാര്യയുടെയും വീട്ടുകാരുടെയും പീഡനങ്ങള്‍ക്കെതിരെ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ്

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച ഭാര്യയുടെയും വീട്ടുകാരുടെയും പീഡനങ്ങള്‍ക്കെതിരെ യുവാവ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഡല്‍ഹി പ്രേംനഗര്‍ സ്വദേശിയായ മോഹിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന വിവരം രോഹിണി ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.മിശ്രയാണ് അറിയിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ നവംബര്‍ 12നാണ് മോഹിത് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാര്യയും വീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്നുമാണ് ആരോപണം. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, അമ്മാവന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
പ്രാഥമിക അന്വേഷണത്തില്‍ മോഹിത്തിനെതിരെ ഇയാളുടെ ഭാര്യയുടെ കുടുംബം കഴിഞ്ഞ വര്‍ഷം സ്ത്രീധന പീഠനത്തിന് കേസ് കൊടുത്തതായി വ്യക്തമായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഹിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അനുസരിച്ച് രണ്ട് വര്‍ഷം മുമ്ബ് ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ഭാര്യയായ യുവതിയെ ആദ്യം പരിചയപ്പെടുന്നത്. എന്നാല്‍ അവര്‍ സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഹിന്ദുവാണെന്നാണ് പറഞ്ഞതെന്നാണ് മോഹിത് പറയുന്നത്.
വിവാഹത്തിന് അഞ്ച് ദിവസം മുമ്ബ് മാത്രമാണ് യുവതി മുസ്ലീം ആണെന്ന് അറിയുന്നത്. എന്നാല്‍ വിവാഹശേഷം തന്റെ വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തയ്യാറാണെന്ന് യുവതി അറിയിച്ചിരുന്നുവെന്നും മോഹിത് പറയുന്നു. ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് തന്നെ അവരുടെ നാടായ യുപിയില്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചുവെന്നും മോഹിത് ആരോപിക്കുന്നുണ്ട്. 80000 രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. തുടര്‍ന്ന് ഒരു ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടതായും പറയുന്നു.പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























