സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല.... ഡല്‍ഹിയിലെ സ്‌കൂളുകള്‍ വാക്‌സിന്‍ ലഭിക്കുന്നതു വരെ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി...

വാക്‌സിന്‍ ലഭിക്കുന്നതു വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. 'സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല', ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കോവിഡ് രണ്ടം തരംഗം ശക്തമായിരിക്കുകയാണ്.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് ഡല്‍ഹിയാണ്. പ്രതിദിന മരണ നിരക്കില്‍ ഡല്‍ഹി ഒന്നാമതുമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച മണിക്കൂറില്‍ അഞ്ച് മരണം വീതമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 61,000ത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതില്‍ അയ്യായിരത്തിലധികം പേര്‍ക്ക് പോസിറ്റീവായി. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha






















