ജമ്മുകാശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ കാറിലെത്തിയ മൂന്ന് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു... വെടിവയ്പിനു ശേഷം ഭീകരര്‍ രക്ഷപ്പെട്ടു...

ജമ്മുകാശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ കാറിലെത്തിയ മൂന്ന് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. വെടിവയ്പിനു ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. എച്ച്.എം.ടി പ്രദേശത്ത് വാഹന വ്യൂഹങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ നിയോഗിച്ച ക്വിക് റിയാക്ഷന്‍ സംഘത്തിലെ സൈനികര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ജമ്മുകാശ്മീരില്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്.
മുംബയ് ഭീകരാക്രമണത്തിന്റെ 12ാം വാര്‍ഷികദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ വന്നതെന്ന് സൂചനയുണ്ട്. ആക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് സൂചന. രണ്ടുപേര്‍ പാകിസ്ഥാനികളും ഒരാള്‍ പ്രദേശ വാസിയുമാണെന്നാണ് സംശയം. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി.
L
https://www.facebook.com/Malayalivartha






















