ഗുജറാത്ത് രാജ്‌കോട്ടിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം... അഞ്ചു മരണം... ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്

ഗുജറാത്ത് രാജ്‌കോട്ടിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ അപകടത്തില്‍ മരിച്ചതായാണ് വിവരം. ഐ സി യുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രണ്ടാം നിലയിലെ ഐ സി യുവിലാണ് തീ പടര്‍ന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐ സി യുവിലുണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha






















