കുപ്രസിദ്ധ ക്രിമിനലിനെ മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ കൊലപ്പെടുത്തി

ഇന്നലെ രാവിലെ 6-ന് മംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനല്‍ മംഗളൂരു കുദ്രോളിക്കടുത്ത ബൊക്കപട്ടണയിലെ ഇന്ദ്രജിത്തിനെ(29) കൊല്ലപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. കര്‍ണാല്‍ ഗാര്‍ഡനില്‍ ഒരു വിവാഹത്തിന്റെ ഭാഗമായുള്ള മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേയാണ് ഇയാളെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി 10-നാണ് ഇയാള്‍ വീട്ടില്‍ നിന്നു പോയത്. ബൊക്കപട്ടണ കര്‍ണാല്‍ ഗാര്‍ഡനിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മംഗളൂരു പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇന്ദ്രജിത്. ബര്‍ക്കെയിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇന്നലെ പുലര്‍ച്ചെ 2-ന് ആണ്് കൊല നടന്നതെന്നു കരുതുന്നു.
കുദ്രോളി അലാക്കെ മാര്‍ക്കറ്റില്‍ വച്ച് 2015 ജൂലൈ 28-ന് ഇയാള്‍ക്കും സുഹൃത്ത് ലതീഷിനും എതിരെ വധശ്രമം നടന്നിരുന്നു. അന്ന്് കൈക്ക് സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കുറച്ചു കാലമായി ഇയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു എന്നു പറയുന്നു.
https://www.facebook.com/Malayalivartha






















