പരിശീലന പറക്കലിനിടെ നാവിക സേനയുടെ മിഗ് വിമാനം കടലിൽ തകര്‍ന്നുവീണു; പൈലറ്റിനെ കാണാതായി, അപകടത്തില്‍പെട്ടത് മിഗ്-26കെ വിമാനം

പരിശീലന പറക്കലിനിടെ ഇന്ത്യൻ നാവിക സേനയുടെ മിഗ് വിമാനം അറബിക്കടലിൽ തകര്‍ന്നുവീണു. ഒരു പൈലറ്റിനെ രക്ഷിക്കാന്‍ കഴിഞ്ഞു. മറ്റൊരു പൈലറ്റിനെ കാണാതായി. ഇന്നലെ വൈകിട്ട് അറബിക്കടലിനു മുകളിലൂടെ പരിശീലന പറക്കല്‍ നടത്തുമ്പോഴായിരുന്നു അപകടം നടന്നത്. കാണാതായ മറ്റൊരു പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു.
അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ്-26കെ വിമാനമാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ അറബിക്കടലിൽ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി നാവിക സേന വ്യക്തമാക്കുകയുണ്ടായി. ഗോവയിലെ നേവി ക്യാംപില്‍ നിന്നുള്ള വിമാനമാണ് ഇത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു.
https://www.facebook.com/Malayalivartha






















