റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിച്ചാല്‍ 5 വര്‍ഷം വരെ തടവ്, ജാമ്യം കിട്ടില്ല

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ തീരുമാനം. അടച്ചുകൊണ്ടിരിക്കുന്നതോ തുറന്നുകൊണ്ടിരിക്കുന്നതോ ആയ ഗേറ്റുകളില്‍ വാഹനം ഇടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ നടപടിയെടുക്കാനാണു റെയില്‍വേ ബോര്‍ഡ് നിര്‍ദേശം.
യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കി എന്ന ലഘുകുറ്റമായിരുന്നു മുന്‍പ് ഇങ്ങനെ അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ റെയില്‍വേ ചട്ടം 154 അനുസരിച്ച്, ചുമത്തിയിരുന്നത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു.
എന്നാല്‍, ഇനി റെയില്‍വേ ചട്ടം 160(2) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തണമെന്നാണു നിര്‍ദേശം. മുന്‍പ്, പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന ഗേറ്റുകളില്‍ വാഹനം ഇടിച്ചാല്‍ മാത്രമേ ഈ വകുപ്പ് ചുമത്തിയിരുന്നുള്ളൂ.
https://www.facebook.com/Malayalivartha






















