കര്‍ഷകരുടെ സമരം തുടക്കം മാത്രം... മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം
കര്‍ഷകരുടെ സമരം ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ സമരം തുടക്കം മാത്രമാണെന്നും പ്രക്ഷോഭത്തെ തുടര്‍ന്ന് മോഡി സര്‍ക്കാരിന് കരിനിയമം റദ്ദാക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷക പ്രതിഷേധങ്ങള്‍ രാജ്യത്ത് അലയടിക്കുന്നതിനിടെയാണ് മോഡിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
'സത്യം എക്കാലവും അഹങ്കാരത്തെ തോല്പിക്കുമെന്ന് മോഡി മനസിലാക്കണം. ലോകത്തെ ഒരു സര്‍ക്കാരിനും സത്യത്തിന് വേണ്ടിയുള്ള കര്‍ഷകരുടെ സമരം തടയാനാകില്ല. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കരിനിയമങ്ങള്‍ പിന്‍വലിക്കണം. ഇതൊരു തുടക്കം മാത്രമാണ്.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ചുമായി വന്ന കര്‍ഷകരെ ഹരിയാനയില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. സമരക്കാരെ ഡല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പാെലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. തുടര്‍ന്ന് പ്രകോപിതരായ കര്‍ഷകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.
https://www.facebook.com/Malayalivartha