ഓടിക്കൊണ്ടിരിക്കുന്ന ബസ് വൈദ്യുതി കമ്ബിയില്‍ തട്ടിയുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം
രാജസ്ഥാനില്‍ ഓടുന്ന ബസ് വൈദ്യുത കമ്ബിയില്‍ തട്ടിയുണ്ടായ തീപിടുത്തത്തില്‍ ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഡല്‍ഹി ജയ്പൂര്‍ ഹൈവേയില്‍ രാജസ്ഥാനിലെ ആക്രോളിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സീമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴ്ന്ന് കിടന്ന വൈദ്യുത കമ്ബിയില്‍ തട്ടുകയും ഉടന്‍ തന്നെ ബസിന് തീ പിടിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പൊള്ളലേറ്റാണ് ആറ് പേരും മരിച്ചത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha